Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demand To Close

Palakkad

പ​ന്ത​ൽ​മൂ​ച്ചി​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ കു​ഴിമൂ​ട​ണമെന്ന് ആവശ്യം

ചി​റ്റൂ​ർ: വ​ണ്ടി​ത്താ​വ​ളം പ​ന്ത​ൽ​മൂ​ച്ചി പ്ര​ധാ​ന​പാ​ത​യി​ലു​ള്ള പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്ന് കു​ഴി​യു​ണ്ടാ​യ​ത് വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി. ഈ​സ്ഥ​ല​ത്ത് റോ​ഡി​നു വി​സ്താ​ര​കു​റ​വു​ണ്ട്. ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ട്. വ​ണ്ടി​ത്താ​വ​ളം സ്‌​കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ൽ​ന​ട​സ​ഞ്ചാ​ര​വും ഇ​തു​വ​ഴി​യാ​ണ്. മു​ന്പ് ഈ ​സ്ഥ​ല​ത്ത് വാ​ഹ​ന​അ​പ​ക​ട​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്.

കൊ​ടു​വാ​യൂ​ർ -പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യാ​യ​തി​നാ​ൽ രാ​പ്പ​ക​ൽ വാ​ഹ​ന സ​ഞ്ചാ​ര​മു​ള്ള പാ​ത​യാ​ണി​ത്. മീ​നാ​ക്ഷി​പു​രം -പാ​ല​ക്കാ​ട് റ​ബ​റൈ​സ്ഡ് റോ​ഡ് നി​ർ​മാ​ണ സ​മ​യ​ത്ത് പാ​ലം വീ​തി​കൂ​ട്ടി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ ഒ​ഴി​വാ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up